ആത്മവിശ്വാസത്തോടെ ജീവിക്കാൻ ഇറങ്ങിത്തിരിച്ച, ആവോളം തന്റേടമുള്ളൊരു മിടുമിടുക്കി; ഹനന് പിന്‍തുണയുമായി തോമസ് എെസക്

സമൂഹമാധ്യമങ്ങളില്‍ അക്രമത്തിനിരയായ ഹനാന് വിജയാശംസകളുമായി ധനകാര്യ മന്ത്രി തോമസ് ഐസക്ക്. ആലംബമില്ലാത്ത ഒരു പെണ്‍കുട്ടിയല്ല അവള്‍. ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച, ആവോളം തന്റേടമുള്ളൊരു മിടുമിടുക്കിയാണ് ഹനാന്‍ എന്ന് അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഹനാന് വിജയാശംസകളുമായി എത്തിയത്.

ഒന്നാന്തരമൊരു സംരംഭകയ്ക്കു വേണ്ട ഗുണങ്ങളെല്ലാം ഹനാന്‍ എന്ന കൊച്ചുമിടുക്കിയ്ക്കുണ്ട്. സിനിമാമോഹം, ആങ്കറിംഗ്, പാചകം, കച്ചവടം എന്നിങ്ങനെ ഹനാന്‍ കൈവെയ്ക്കാത്ത മേഖലകളില്ല. ആലുവ മണപ്പുറം ഫെസ്റ്റിലെ ചെറുകിട കര്‍ഷകരുടെ സ്റ്റാളിലേയ്ക്കുള്ള രംഗപ്രവേശം മുതല്‍ മീന്‍ കച്ചവടത്തിന്റെ കാര്യത്തില്‍വരെ, ഇടിച്ചുകയറി സ്വന്തം ഇടം സ്ഥാപിച്ചെടുക്കുന്ന തന്റേടിയായൊരു സംരംഭകയുടെ ചുറുചുറുക്ക് ദൃശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.