ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ഭർത്താവ് മരത്തില്‍ കെട്ടിത്തൂങ്ങി

ഭാര്യയുടെ മൃതദേഹം മുറിയിലിട്ട് പുറത്തു നിന്ന് മുറി പൂട്ടിയ ശേഷമായിരുന്നു ഭർത്താവ് ജീവനൊടുക്കിയത്

ജയ്‌പൂര്‍: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് സ്വന്തം ജീവനൊടുക്കി. രാജസ്ഥാനിലെ ജയ്‌പൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 32കാരനായ രാജുവാണ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം വീട്ടു പറമ്പിലെ മരത്തില്‍ കെട്ടി തൂങ്ങി ആത്മഹത്യ ചെയ്തത്.

ഭാര്യയുടെ മൃതദേഹം വീടിനകത്തെ മുറിയിലിട്ട് പുറത്തു നിന്ന് മുറി പൂട്ടിയ ശേഷമായിരുന്നു ഭർത്താവ് ജീവനൊടുക്കിയത്. നാട്ടുകാരാണ് ഇയാളെ വീടിന് മുന്നിലെ മരത്തില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ ആദ്യം കണ്ടെത്തിയത്. തുടന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ നിന്ന് ഭാര്യയുടെ മൃതദേഹവും കഴുത്തറുക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.