രാജ തിരുമ്പി വന്തിട്ടേന്ന് സൊല്ല്; ‘മധുരരാജയായി’ മമ്മൂട്ടി വീണ്ടും വരുന്നു

പോക്കിരിരാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന് മധുരരാജ എന്ന പേരാണ് നൽകിയിരിക്കുന്നത്

പോക്കിരിരാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന് മധുരരാജ എന്ന പേരാണ് നൽകിയിരിക്കുന്നത്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപാണ്. പീറ്റെര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്യുന്നത്.

പ്രിയരേ …8 വർഷത്തെ കാത്തിരിപ്പാണ്,മമ്മൂക്കയോടൊപ്പം വീണ്ടുമൊരു സിനിമ .വലിയൊരു സ്വപ്നം കൂടിയായിരുന്നു അത് .മധുരരാജ…

Vysakh ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಜುಲೈ 29, 2018

പോക്കിരിരാജയ്ക്ക് ശേഷം എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വൈശാഖ് മമ്മൂട്ടിയെവെച്ച് ഒരു സിനിമ ചെയ്യാനൊരുങ്ങുന്നത്. വൈശാഖിന്റെ മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം കൂടിയാണ്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇതെന്നതിനാല്‍ പ്രേക്ഷകരുടെ പ്രതീക്ഷകലും വർദിക്കുന്നുണ്ട്.