കരുതിയിരിക്കുക; ആസിഫ് അലി ചിത്രം ‘ഇബ്ലിസ്’ ഓഗസ്റ്റ് മൂന്നിന് തീയേറ്ററുകളില്‍

ഇബ്ലിസ് ഓഗസ്റ്റ് മൂന്നിന് തീയേറ്ററുകളിലെത്തും

അഡ്വെഞ്ചര്‍സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും യുവ സംവിധായകന്‍ രോഹിതും ഒന്നിക്കുന്ന പുതിയ ചിത്രം ഇബ്ലിസ് ഓഗസ്റ്റ് മൂന്നിന് തീയേറ്ററുകളിലെത്തും. പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനം കീഴടക്കിയ സുന്ദരി മഡോണ സെബാസ്റ്റ്യന്‍ ആണ് ചിത്രത്തില്‍ ആസിഫിന്റെ നായികയായി വേഷമിടുന്നത്.
Image result for IBLIS MOVIE
മലയാളത്തേക്കാൾ തെലുങ്ക്, തമിഴ് സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് ഇപ്പോൾ മഡോണ. ആസിഫും രോഹിത്തും ഒന്നിക്കുമ്പോള്‍ മറ്റൊരു ഫാന്റസി കോമഡിയ്ക്കായാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ലാലും ഈ ചിത്രത്തില്‍ സുപ്രധാനമായ വേഷം ചെയ്യുന്നുണ്ട്. ഓമനക്കുട്ടന്‍ തിരക്കഥ ഒരുക്കിയ സമീര്‍ അബ്ദുല്‍ തന്നെയാണ് ഈ സിനിമയുടെയും തിരക്കഥ രചിക്കുന്നത്. സൈജുകുറുപ്പ്,ശ്രീനാഥ് ഭാസി,സിദ്ധിഖ്,രവീന്ദ്ര ജയന്‍,നസീര്‍ സംക്രാന്തി,ഗോകുലം ഗോകു എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.