ആധാര്‍ നമ്പര്‍ ഉണ്ടെങ്കില്‍ പുറത്തുവിടു; മോദിയെയും വെല്ലുവിളിച്ച് ഹാക്കര്‍

‘നരേന്ദ്രമോദി, നിങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ ഉണ്ടെങ്കില്‍ അത് പുറത്തുവിടുമോ? എന്ന് ചോദിച്ചാണ് ഹാക്കര്‍ മോദിയെ ട്വിറ്ററിലൂടെ വെല്ലുവിളിച്ചത്

ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മയുടെ വെല്ലുവിളി ഏറ്റെടുത്ത് ആധാര്‍ നമ്പര്‍ ഉപയോഗിച്ച് വിവരങ്ങള്‍ പരസ്യമാക്കിയതിന് പിന്നാലെ മോദിയെയും വെല്ലുവിളിച്ച് ഹാക്കര്‍മാർ രംഗത്ത്. ‘നരേന്ദ്രമോദി, നിങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ ഉണ്ടെങ്കില്‍ അത് പുറത്തുവിടുമോ? എന്ന് ചോദിച്ചാണ് ഹാക്കര്‍ മോദിയെ ട്വിറ്ററിലൂടെ വെല്ലുവിളിച്ചത്.

നരേന്ദ്രമോദിക്കെതിരെയുള്ള വെല്ലുവിളി ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നിരവധി കമന്റുകളാണ് മോദിയെ പരിഹസിച്ചും വെല്ലുവിളിച്ചും ട്വീറ്റിന് താഴെ വന്നു കൊണ്ടിരിക്കുന്നത്. 2329 പോരാണ് പോസ്റ്റ് റീട്വീറ്റ് ചെയ്തതിരിക്കുന്നത്. 5610 ലൈക്കുമാണ് ഇപ്പോൾ പോസ്റ്റിനുള്ളത്.

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും ഈ വിവരങ്ങള്‍ ഉപയോഗിച്ച് ആര്‍ക്കും സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുക്കാന്‍ ആകില്ലെന്നും ദി പ്രിന്റ് ഡോട്ടിനു നല്‍കിയ ഉറപ്പിനു പിന്നാലെ ശര്‍മയോട് ആധാര്‍ നമ്പര്‍ അയച്ചു നല്‍കാന്‍ ഹാക്കര്‍ വെല്ലുവിളിച്ച്‌ രംഗത്തെത്തി. ആധാറിന്റെ വിശ്വാസ്യത തെളിയിക്കാനായി തന്റെ ആധാര്‍ നമ്പര്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ പുറത്തുവിട്ടു. ഉടന്‍ തന്നെ വെല്ലുവിളി ഏറ്റെടുത്ത് തന്റെ ആധാര്‍ നമ്പര്‍ ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ചെയര്‍മാന്റെ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടെ ഹാക്കര്‍ ഏലിയറ്റ് ആള്‍ഡേഴ്‌സണ്‍ പരസ്യമാക്കുകയും ചെയ്തിരുന്നു.