അമേരിക്കയിൽ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോള്‍ നേടി റൂണി; ഒടുവിൽ മൂക്കിന് പരിക്കേറ്റ് കളത്തിന് പുറത്തേക്ക്

ഡിസി യുണൈറ്റഡിന് വേണ്ടി അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോള്‍ നേടി മുന്‍ ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ വെയിന്‍ റൂണി. രാജ്യാന്തര കരിയറും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനും വിരാമമിട്ട വെയിന്‍ റൂണി അമേരിക്കന്‍ ലീഗായ മേജര്‍ ലീഗ് സോക്കറില്‍ ഡിസി യുണൈറ്റഡിന് വേണ്ടിയാണ് ഇപ്പോള്‍ പന്തുതട്ടുന്നത്. കൊളോറാഡോ റേപിഡ്‌സിന് എതിരെ 33ാം മിനുറ്റിലായിരുന്നു ഇംഗ്ലണ്ട് മുൻ താരത്തിന്റെ ഗോൾ.ഒടുവിൽ കളിയുടെ അവസാന ഘട്ടത്തിൽ കോർണർ കിക്കിൽ ഹെഡ് ചെയ്യാൻ ശ്രമിക്കവേ മൂക്കിന് പരിക്കേറ്റ് ചോരയൊലിച്ച് റൂണി കളി മതിയാക്കി. പരിക്കിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.അഞ്ച് സ്റ്റിച്ചിട്ടുണ്ട്.

വീഡിയോ കാണാം: