വിവാഹ സംഘം സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ചു; നവവധു ഉള്‍പ്പെടെ 13 പേര്‍ മരിച്ചു

വധുവും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്

വിയറ്റ്നാം: വിവാഹ പാര്‍ട്ടി സഞ്ചരിച്ച കാറും ട്രക്കും കൂട്ടിയിടിച്ച്‌ 13 പേര്‍ മരിച്ചു. നാലു പേര്‍ക്ക് പരുക്കേറ്റതായും വിവരമുണ്ട്. സെന്‍ട്രല്‍ വിയറ്റ്നാമിലാണ് അപകടം സംഭവിച്ചത്.

വധുവും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. 10 പേരും സംഭവസഥലത്ത് വെച്ച്‌ തന്നെ മരിച്ചതായി അറിയിച്ചു. വധുവിന്റെ കുടുംബാഗങ്ങളിലുള്ള 3 പേരെ ആശുപത്രിയിലേക്ക് എത്തിക്കുന്ന സമയത്താണ് മരിച്ചത്. അപകടത്തില്‍ ട്രക്ക് ഡ്രൈവര്‍ ചെറിയ പരുക്കുകളൊടെ രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.