ബൈക്കിലെത്തിയ സംഘം യുവാവിനെ കുത്തി; സംഭവ സ്ഥലത്ത് വെച്ച് തന്നെ യുവാവ് മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട ഐമാലിയിലെ കോയിപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു. സ്റ്റേഡിയത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ മഹേഷിനെയാണ് ബൈക്കിലെത്തിയ രണ്ട് പേര്‍ ചേര്‍ന്ന് ആക്രമിച്ചതും തുടർന്ന് കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെയാണ് സംഭവം . ഊപ്പമണ്ണിന് സമീപത്തു വെച്ചാണ് മഹേഷിനെ സംഘം ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മഹേഷിനെ ഉടന്‍ തന്നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മഹേഷിനെ അക്രമിച്ചവരെ കുറിച്ച്‌ പൊലീസിന് വിവരം ലഭിച്ചിട്ടില്ല. പോലീസ് പ്രതികള്‍ക്കായി അന്വേഷണം നടത്തുന്നുണ്ട്.