ആദ്യ രാത്രി ഷൂട്ട് ചെയ്യാൻ ഫോട്ടോഗ്രാഫറെ അന്വേഷിച്ച് വധുവും വരനും

വിവാഹ ചടങ്ങുകൾ ഷൂട്ട് ചെയ്യാൻ ഫോട്ടോഗ്രാഫറെ ക്ഷണിക്കുക എന്നത് സർവ്വ സാധാരണമാണ്.എന്നാൽ വളരെ വ്യത്യസ്തമായ ഷൂട്ടിന് വേണ്ടി ഫോട്ടോഗ്രാഫറെ കാത്തിരിക്കുകയാണ് ലണ്ടനിലെ വധൂവരന്മാർ. വിവാഹ ചടങ്ങുകൾക്ക് പുറമെ ആദ്യരാത്രിയും ചിത്രീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. വിവാഹത്തിലെ ഓരോ നിമിഷങ്ങളും വിലപ്പെട്ടതാണെന്നും അതിനാലാണ് ആദ്യരാത്രി ചിത്രീകരിക്കാൻ വിശ്വസ്തനായ ഒരു ഫോട്ടോ ഗ്രാഫറെ കാത്തിരിക്കുകയാണ് ഇവർ.ഇതിനായി പത്രത്തിൽ പരസ്യം ചെയ്യുകയും ചെയ്തു. രാത്രി ഒരുമണി മുതൽ മൂന്ന് മണി വരെ ഷൂട്ട് ചെയ്യാനായി 2000 പൗണ്ട്(1,80,000 ഇന്ത്യൻ രൂപ) ആണ് വാഗ്ദാനം. വിവാഹ ജീവിതത്തിലെ ഓരോ നിമിഷവും ഓർക്കാൻ ആഗ്രഹിക്കുന്നുവെന്നും ഈ നിമിഷങ്ങൾ മറ്റാരും കാണാതെ എന്നും കാണാൻ ആഗ്രഹിക്കുന്നുവെന്നും വധുവരന്മാർ പറയുന്നു.അടുത്ത മാസം സെപ്തംബറിലാണ് ഇവരുടെ വിവാഹം