പാന്റിടാതെ പോപ്പ് ഗായിക ജെന്നിഫർ ലോപ്പസ് നടുറോഡിൽ? ; ചിത്രങ്ങൾ ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ

പലതരത്തിലുള്ള ഫാഷനുകൾ പരീക്ഷിക്കുകയാണ് പുതിയ തലമുറ. അത്തരമൊരു ഫാഷനുമായി ഞെട്ടിച്ചിരിക്കുകയാണ് പോപ്പ് ഗായിക ജെന്നിഫർ ലോപ്പസ്. നടുറോഡിൽ പുതിയ ഫാഷനുമായി പോപ്പ് സുന്ദരി അവതരിച്ചപ്പോൾ ജനങ്ങൾ ഒന്ന് അമ്പരന്നു.

ഒറ്റനോട്ടത്തിൽ ജെന്നിയുടെ പാന്റെ അഴിഞ്ഞ് വീണതായി തോന്നിയെങ്കിൽ സംഭവം അങ്ങനെയല്ല. അഴിഞ്ഞ് വീണ പാന്റിനെ പോലെ തോന്നിപ്പിക്കുന്ന ബൂട്ടണിഞ്ഞാണ് താരം പ്രത്യക്ഷപ്പെട്ടത്. വെർസാച്ചിയുടെ ഡെനീം ബൂട്ടാണ് താരം അണിഞ്ഞിരിക്കുന്നതെന്ന് സൂക്ഷിച്ച് നോക്കിയാൽ മനസ്സിലാക്കാം. ജെന്നിയുടെ പുതിയ ഫാഷൻ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്