പ്രിയങ്ക പോയി കത്രീന വന്നു; ‘ഭാരതി’ല്‍ സല്‍മാന്റെ നായിക കത്രീന

സല്‍മാന്‍ ചിത്രം ഭാരതില്‍ നായികയായി പ്രിയങ്ക ചോപ്രയെയായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി നടി പിന്മാറിയത് സിനിമാ ലോകത്ത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ പുതിയ നായികയെ അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കത്രീനയാണ് ഭാരതില്‍ സല്‍മാന്റെ ജോഡിയായി വേഷമിടാനെത്തുന്നത്. സല്‍മാന്റെയും കത്രീനയുടെയും മുന്‍ചിത്രമായ ടൈഗര്‍ സിന്ദാഹേ തീയേറ്ററുകളില്‍ വലിയ വിജയമ നേടിയിരുന്ന്.

അതേസമയം നിക് ജോനാസുമായുള്ള വിവാഹത്തിന് വേണ്ടിയാണ് പ്രിയങ്ക ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകൾ, ലണ്ടനില്‍ പ്രിയങ്കയുടെ മുപ്പത്തിയാറാം ജന്മദിനാഘോഷങ്ങള്‍ക്കിടെയായിരുന്നു വിവാഹനിശ്ചയം എന്നാണ് വിവരങ്ങൾ. ഒക്ടോബറിലാകും വിവാഹമെന്നാണ് സൂചന.

ഭാരതിന്റെ സംവിധായകന്‍ അലി അബ്ബാസ് സഫറാണ് പ്രിയങ്കയുടെ പിന്മാറ്റം സ്ഥിരീകരിച്ച് ആദ്യം രംഗത്ത് വന്നത്. എന്നാല്‍ ചിത്രത്തില്‍ നിന്നുള്ള നടിയുടെ പെട്ടെന്നുള്ള പിന്മാറ്റത്തെ വിമര്‍ശിച്ച് സഹ നിര്‍മ്മാതാവ് നിഖില്‍ നമിത് രംഗത്തെത്തിയിരുന്നു. വളരെ പെട്ടെന്ന് മുന്നറിയിപ്പുകളൊന്നുമില്ലാതെ ഭരതില്‍ നിന്ന് പിന്മാറിയത് പ്രൊഫഷണലല്ല എന്നായിരുന്നു് നിഖിലിന്റെ അഭിപ്രായം.