ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഹ്യൂമേട്ടൻ ഇനി പൂണെയുടെ സ്വന്തം; ആരാധകർ കണ്ണീർക്കയത്തിൽ

കേരളാ ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഹ്യൂമേട്ടനെ പുണെ സിറ്റി എഫ്‌സി റാഞ്ചി.ഒരു വർഷത്തേക്കാണ് ഇന്ത്യൻ സോക്കർ ലീഗിന്റെ തന്നെ സൂപ്പർ താരമായ കാനഡ താരം ഇയാന്‍ ഹ്യുമിനെ പൂനെ സിറ്റി തങ്ങളുടെ പാളയത്തിലേക്കെത്തിച്ചത് . ബ്ലാസ്റ്റേഴ്‌സില്‍ കളിക്കാന്‍ ഹ്യൂം സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് ഹ്യൂമിനെ വേണ്ട എന്ന നിലപാടായിരുന്നു. ഒരു വര്‍ഷത്തേക്കാണ് കരാറെങ്കിലും ഇത് ദീര്‍ഘിപ്പിക്കാനുള്ള വ്യവസ്ഥകളും കരാറിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം നടത്തിയ ഹ്യുമിന് പരിക്ക് മൂലം അവസാന മത്സരങ്ങൾ നഷ്ടമായിരുന്നു.