കൊട്ടിയൂർ പീഡനകേസ്; റോബിന്‍ വടക്കുഞ്ചേരിക്കെതിരെ പരാതിയില്ലെന്ന് പെൺകുട്ടിയും അമ്മയും; പരസ്പര സമ്മതപ്രകാരമാണ് വൈദികനുമായി ബന്ധപ്പെട്ടതെന്ന് പെൺകുട്ടിയുടെ മൊഴി

കൊട്ടിയൂർ പീഡനകേസിൽ പെൺകുട്ടിയുടെ അമ്മയും കൂറുമാറി. പെണ്‍കുട്ടിയുടെ രേഖകളിലുള്ള ജനനതീയതി തെറ്റാണെന്നും വൈദികന്‍ റോബിന്‍ വടക്കുഞ്ചേരിക്കെതിരെ പരാതിയില്ലെന്നും ഇവര്‍ കോടതിയില്‍ മൊഴി നല്‍കി.ഇന്നലെ വൈദികന്‍ തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും പരസ്പര സമ്മതപ്രകാരമുള്ള ബന്ധം മാത്രമാണ് വൈദികനുമായി ഉള്ളതെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചിരുന്നു.

പെൺകുട്ടിയുടെ വയസ്സ് തെളിയിക്കുന്നതിനായി ശാസ്ത്രീയ പരിശോധനയ്ക്ക് തയ്യാറാണെന്നും പെണ്‍കുട്ടിയുടെ അമ്മ കോടതിയെ അറിയിച്ചു. ഇതോടെ ഇവരെ കോടതി കൂറുമാറിയതായി പ്രഖ്യാപിക്കുകയായിരുന്നു.

ഇന്നലെ വൈദികന്‍ തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും പരസ്പര സമ്മതപ്രകാരമുള്ള ബന്ധം മാത്രമാണ് വൈദികനുമായി ഉള്ളതെന്നും പെണ്‍കുട്ടി കോടതിയെ അരിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമ്മയുടെ കൂറുമാറ്റം.