സൂപ്പര്‍ ഹോട്ടായി താര രാജാവിന്റെ മകളുടെ മാഗസിന്‍ ഫോട്ടോ ഷൂട്ട് (വീഡിയോ കാണാം)

ഗ്ലാമര്‍ ലോകത്തേക്കുള്ള ചുവടുവെപ്പുമായി ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകള്‍ സുഹാന ഖാന്‍. വോഗ് മാഗസിന്റെ പുതിയ ലക്കത്തിന്റെ ഫോട്ടോ ഷൂട്ടിലാണ് താരറാണി തിളങ്ങിയത്, സിനിമാ താരമായിട്ടില്ലെങ്കിലും ബോളിവുഡ് താരമക്കളില്‍ ഏറ്റവും കൂടുതല്‍ പേര്‍ പിന്തുടരുന്ന താരമാണ് സുഹാന ഖാൻ . സോഷ്യല്‍ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന സുഹാനയുടെ ഫോട്ടോകളെല്ലാം പെട്ടെന്നാണ് ശ്രദ്ധ നേടുന്നത്.

വോഗ് മാഗസിന്റെ ഓഗസ്റ്റ് പതിപ്പിനായാണ് സുഹാന മോഡലായി വേഷമിട്ടത്. വോഗ് ബ്യൂട്ടി അവാര്‍ഡ്സ് 2018ന്റെ വേദിയില്‍ സുഹാനയുടെ പിതാവും ബോളിവുഡ് സൂപ്പര്‍സ്റ്റാറുമായ ഷാരൂഖ് ഖാന്‍ തന്നെയാണ് കവര്‍ പ്രകാശനം ചെയ്തത്. എന്നാൽ 18കാരിയായ സുഹാനയുടെ ആദ്യ ഫോട്ടോഷൂട്ടാണിത്.

നല്ല അഭിനേത്രി ആകാനാണ് സുഹാന ശ്രമിക്കുന്നത്. അവള്‍ നല്ലൊരു അഭിനേത്രി ആണെന്നും, അഭിനയത്തെക്കുറിച്ച്‌ അവള്‍ക്ക് ഞാന്‍ മനസിലാക്കി കൊടുത്തിട്ടുണ്ട് മാഗസിന്‍ പുറത്തിറക്കി കൊണ്ട് ഷാരൂഖ് പറഞ്ഞു. ലണ്ടനില്‍ പഠിക്കുന്ന സുഹാന പഠനം പൂര്‍ത്തിയായ ഉടന്‍ തന്നെ ബോളിവുഡിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീദേവിയുടെ മകള്‍ ജാന്‍വി, സെയ്ഫ് അലിഖാന്റെ മകള്‍ സാറ എന്നിവര്‍ ഇത് വരെ അരങ്ങേറ്റം നടത്തി കഴിഞ്ഞു.