ഭാഗ്യം ഇത്തവണയും തേടിയെത്തിയത് മലയാളിയെ; അബുദാബിയില്‍ 18 കോടി 75 ലക്ഷം രൂപയുടെ സമ്മാനം ലഭിച്ചത് കൊല്ലം സ്വദേശി യോഹന്നാന്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇത്തവണയും ഒന്നാം സമ്മാനം നേടിയത് മലയാളി. മലയാളിയായ കുണ്ടറ സ്വദേശി വാഴപ്പള്ളി യോഹന്നാന്‍ സൈമണാണ് ഒന്നാം സമ്മാനമായ പത്ത് മില്യണ്‍ ദിര്‍ഹം (18 കോടി 75 ലക്ഷം രൂപ) നേടിയത്. ഓണ്‍ലൈനിലൂടെ യോഹന്നാന്‍ വാങ്ങിയ 041614 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. കിസൈസില്‍ സാസ്‌കോ ഫര്‍ണിച്ചര്‍ ഡയറക്ടറായിട്ടാണ് യോഹന്നാന്‍ സൈമണ്‍ ജോലി ചെയുന്നത്. ഇത്തവണത്തെ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒമ്പത് സമ്മാനങ്ങളും നേടിയത് ഇന്ത്യക്കാരായ പ്രവാസികളാണ്.