ഒന്നാം നമ്പർ ജേഴ്‌സി കാരിയസിന് തന്നെ നൽകിയാൽ മതി; ഫുട്ബോൾ ആരാധകരുടെ ഹൃദയത്തിൽ ചേക്കേറി ബ്രസീലിയൻ ഗോൾകീപ്പർ അല്ലിസൺ

ഒറ്റ തീരുമാനത്തിലൂടെ ഫുട്ബോൾ ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റിയിരിക്കുകയാണ് ലിവർപൂളിന്റെ ബ്രസീലിയൻ ഗോൾ കീപ്പർ അലിസൺ ബെക്കർ.ചരിത്രത്തിലെ തന്നെ റെക്കോർഡ് തുകയ്ക്ക് ഇറ്റാലിയൻ വമ്പന്മാരായ റോമയിൽ നിന്ന് ലിവർപൂളിലെത്തിയ അലിസൺ ലിവർപൂളിന്റെ ഒന്നാം നമ്പർ ജേഴ്‌സി നിരസിച്ചിരിക്കുകയാണ്.മറ്റൊന്നും കൊണ്ടല്ല,ലിവർപൂളിന്റെ ഒന്നാം നമ്പർ ഗോളിയായിരുന്ന ജർമൻ താരം ലോറിസ് കാരിയസിനോടുള്ള ബഹുമാന സൂചകമായാണ് അലിസൺ ബേക്കർ ജേഴ്‌സി നിരസിച്ചത്. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കറിയാസിന്റെ പിഴവിലാണ് ലിവർപൂൾ തോറ്റത്.അലിസൺ എത്തിയതോടെ ടീമിന്റെ ഒന്നാം നമ്പർ ഗോൾകീപ്പറായി ഇനിയൊരു തിരിച്ചുവരവ് കാരിയസിനുണ്ടാവില്ല. ആരാധകരുടെ ശകാരം വര്ഷം ഏറ്റുവാങ്ങിയ കാരിയസിനെ ബഹുമാനിച്ച അലിസണ് വേണ്ടി കൈയടിച്ചിരിക്കുകയാണ് ആരാധകർ.ലിവർപൂളിന് വേണ്ടി പതിമൂന്നാം നമ്പർ ജേർസിയാണ് അലിസൺ അണിയുക.