പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് കിടിലൻ ഓഫറുകളുമായി എയര്‍ടെല്‍ എത്തുന്നു

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്ക് പുതിയ ഓഫറുകളുമായി എയര്‍ടെല്‍ രംഗത്ത്. ഐഡിയയുടെ 75 രൂപ പ്ലാനിന്റെ അതേ ആനുകൂല്യമാണ് എയര്‍ടെല്ലിന്റെ പുതിയ പ്ലാനിലും നല്‍കുന്നത്. എയര്‍ടെല്‍ പുതുതായി അവതരിപ്പിച്ച 75 രൂപ പ്ലാനില്‍ ഒരു ജിബി ഡേറ്റയും 300 മിനിറ്റ് അല്ലെങ്കില്‍ 18,000 സെക്കന്‍ഡ് സൗജന്യ വോയിസ് കോളും, 100 എസ്‌എംഎസുമാണ് നൽകുന്നത്. പ്ലാന്‍ വാലിഡിറ്റി 28 ദിവസമാണ്

എയര്‍ടെല്ലിന്റെ മറ്റു പ്ലാനുകള്‍ നോക്കാം:

എയര്‍ടെല്ലിന്റെ 49 രൂപ പ്ലാനില്‍ ഒരു ദിവസത്തെ വാലിറ്റിയില്‍ 3ജിബി 4ജി ഡേറ്റയാണ് നല്‍കുന്നത്. നിങ്ങള്‍ എല്ലായ്പ്പോഴും വൈഫൈ ഉപയോഗിക്കുന്നവരാണെങ്കില്‍ 49 രൂപ പ്ലാന്‍ ഏറ്റവും മികച്ച ഒരു ഓപ്ഷനാണ്.
എയര്‍ടെല്‍ 9 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ ഏറ്റവും വില കുറഞ്ഞ പ്ലാന്‍ ഇതു തന്നെയാണ്. ഒരു ദിവസത്തെ വാലിറ്റിയില്‍ 3ജി 4ജിബി ഡേറ്റയാണ് ലഭിക്കുന്നത്. എയര്‍ടെല്‍ ആപ്പും സൗജന്യമായി ഇതില്‍ ആക്സസ് ചെയ്യാം.

എയര്‍ടെല്‍ 8 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ 8 രൂപ പ്ലാനില്‍ 35p/min എന്ന കണക്കില്‍ ഈടാക്കുന്നു. വൈഫൈ ഉപയോഗിക്കുന്നവര്‍ക്ക് ഇതൊരു നല്ല ഓപ്ഷനാണ്. 56 ദിവസമാണ് ഈ പ്ലാന്‍ വാലിഡിറ്റി

എയര്‍ടെല്‍ 23 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ ഈ പ്ലാനില്‍ 200എംബി ഡേറ്റ മൂന്നു ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് ലോക്കല്‍, എസ്റ്റിഡി, റോമിംഗ് കോള്‍, 100എസ്‌എംഎസ് എന്നിവയും ലഭിക്കുന്നു.

എയര്‍ടെല്‍ 29 രൂപ പ്ലാന്‍

എയര്‍ടെല്ലിന്റെ 29 രൂപ പ്ലാനില്‍ 150എംപി 3ജി/4ജി ഡേറ്റ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. കൂടാതെ 28 രൂപ പ്ലാനില്‍ 135 എംബി ഡേറ്റ 3 ദിവസത്തെ വാലിഡിറ്റിയിലും അതു പോലെ 28 രൂപയ്ക്ക് 200എംപി ഡേറ്റ അഞ്ച് ദിവസത്തെ വാലിഡിറ്റിയിലും നല്‍കുന്നു.