രണ്‍വീറും ദീപികയും കൈകോര്‍ത്തു പോകുന്ന വീഡിയോ പകര്‍ത്തിയതിന് താരങ്ങള്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന ആരോപണവുമായി യുവതി

ബോളിവുഡിലെ താരജോഡികളായ രണ്‍വീറും ദീപികയും കൈകോര്‍ത്തു പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാൽ ആ വീഡിയോ ഒപ്പിയെടുത്ത ആരാധിക തന്നെ ഇരുവര്‍ക്കുമെതിരെ രംഗത്തുവന്നിരിക്കുകയാണ്. വീഡിയോ എടുത്തതിന് താരങ്ങള്‍ തന്നെ ആക്രമിച്ചുവെന്നാണ് സൈനബ് ഖാന്‍ എന്ന ആരാധികയുടെ ആരോപണം.

സൈനബിന്റെ വീഡിയോ ഒരു ഫോട്ടോഗ്രാഫര്‍ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിന് താഴെയാണ് താരങ്ങള്‍ തന്നെ ആക്രമിച്ചുവെന്ന് വെളിപ്പെടുത്തി സൈനബ് കമന്റിട്ടത്. ഞാൻ തന്നെയാണ് വീഡിയോ എടുത്തത് , ഇതിന് അവര്‍ എന്നോട് അപമര്യാദയായി പെരുമാറി