ജന്മദിനത്തിൽ ആരാധകർക്ക് കാജോളിന്റെ സമ്മാനം എത്തി; ‘ഹെലികോപ്റ്റര്‍ ഈല’യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ കാണാം

ബോളിവുഡ് നടി കാജോളിന്റെ ജന്മദിനമായ ഇന്ന് പുതിയ ചിത്രം ഹെലികോപ്റ്റര്‍ ഈലയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു.സംവിധാനം ചെയ്യുന്നത് പ്രദീപ് കുമാറാണ്. നാഷണല്‍ അവാര്‍ഡ് വിന്നിങ് ആക്ടര്‍ റിധി സെന്‍ കാജോളിന്റെ മകന്റെ വേഷത്തിലെത്തുന്നുണ്ട്. കാജോളിന്റെ ഭര്‍ത്താവ് അജയ് ദേവ്ഗണ്‍ തന്നെ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

കാജോള്‍ അമ്മയുടെയും നല്ലൊരു ഗായികയുടെയും വേഷത്തിലാണ് എത്തുന്നത്. കാജോളിനും റിധിക്കും പ്രേക്ഷക മനസ്സ് കീഴടക്കാൻ പറ്റുമെന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം. ചിത്രം സെപ്റ്റംബര്‍ 7ന് തിയറ്ററുകളിലെത്തും.