വാഹന പരിശോധന; യുവാവ് പൊലിസിനെ ഭയന്ന് പുഴയില്‍ ചാടി

ചെന്നെെ : പോലീസിനെ ഭയന്ന് യുവാവ് പുഴയില്‍ ചാടി രക്ഷപ്പെട്ടു. ചെന്നൈ അഡയാര്‍ സ്വദേശിയായ രാധാകൃഷ്ണന്‍ (24) ആണ് വാഹന പരിശോധന നടത്തുന്നതിനിടെ പുഴയിലേക്ക് ചാടിയത്. മദ്യപിച്ച ശേഷം മൂന്നു പേരുമായി ബൈക്കില്‍ വരുമ്പോഴായിരുന്നു പോലീസ് ഇയാളെ പിടികൂടിയത്.

തിരുവെെക പാലത്തില്‍ നിന്ന് ചാടിയ രാധാകൃഷ്ണനെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി രാധാകൃഷ്ണന്‍ മൂന്നു പേരുമായി വാഹനമോടിച്ച്‌ വരുമ്പോൾ പോലീസ് കെെ കാണിച്ചു നിർത്തിപ്പിക്കുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയില്‍ രാധാകൃഷ്ണന്‍ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു.രാധാകൃഷ്ണന്‍റെ വാഹനത്തില്‍ നിന്ന് മദ്യക്കുപ്പിയും പോലീസ് കണ്ടെത്തിയിരുന്നു൦.

തുടര്‍ന്ന് പിഴ അടയ്ക്കാന്‍ പോലീസ് നിര്‍ദേശിക്കുകയും ലെെസന്‍സ് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പാലത്തിലൂടെ ഓടിയ രാധാകൃഷ്ണന്‍ പുഴയിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.