പെണ്‍കുട്ടികളേക്കാള്‍ പ്രേമം കാറുകളോട്; മനസ്സ് തുറന്ന് ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്റെ വാഹന പ്രേമം സിനിമാ ലോകത്ത് ഏറെ ചർച്ചയായിരുന്നു. പുതിയതും പഴയതുമായ ധാരാളം വാഹനങ്ങളാണ് താരത്തിന്റെ ശേഖരത്തിലുള്ളത്, അതിൽ കൂടുതലും കാറുകളാണ്. എന്നാൽ കാര്‍ പ്രേമത്തെക്കുറിച്ചും അതിന് പിന്നിലെ കാരണത്തെക്കുറിച്ചും മനസ്സു തുറന്നിരിക്കുകയാണ് പ്രിയ താരം. കാറുകളോടുള്ള ഇഷ്ടം ജനിതകമായി കിട്ടിയതാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ നടന്‍ പറഞ്ഞു.

ഒരു ഹോബിയായിട്ടാണ് താന്‍ കാര്‍ പ്രേമം കൊണ്ട് നടക്കുന്നതെന്നും ഒരു നടന്‍ എന്ന നിലയില്‍ പല തരം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ വായിച്ചു മാനസിക സംഘര്‍ഷത്തിലാവുന്നതിന് പകരം കാറുകളെക്കുറിച്ച് വായിക്കുമെന്നാണ് ദുല്‍ഖര്‍ വെളിപ്പെടുത്തുന്നത്. തന്റെ മനസ്സ് കാറുകളോടാണ് കൂടുതല്‍ ട്യൂണ്‍ഡ് ആയിട്ടുള്ളത്. പുറത്തൊക്കെ പോകുമ്പോള്‍ പെണ്‍കുട്ടികളെക്കാളും കൂടുതല്‍ ശ്രദ്ധ കാറുകളെയാണെന്നും ദുല്‍ഖര്‍ പറഞ്ഞു.