ഭൂമി കുലുങ്ങിയിട്ടും നമസ്കാരം നിറുത്താതെ ഇമാം; ഇന്തോനേഷ്യയിലെ പള്ളിയിലെ വീഡിയോ വൈറലാവുന്നു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്തോനേഷ്യയിൽ ഭൂമികുലുക്കം തുടർക്കഥയാവുകയാണ്.കഴിഞ്ഞ ദിവസം രാത്രി ഇന്തോനേഷ്യയിൽ പള്ളിയിൽ നമസ്കരിക്കുകയായിരുന്ന സമയത്തായിരുന്നു ഭൂമികുലുക്കം ഉണ്ടായത്.

ഭൂമികുലുങ്ങിയപ്പോഴും പേടിക്കാതെ നമസ്കാരം തുടര്‍ന്ന്ന്ന ഇമാമിനെ പ്രകീര്‍ത്തിക്കുകയാണ് സോഷ്യല്‍ മീഡിയ.ബാലിയിലെ ഒരു പള്ളിയിലായിരുന്നു സംഭവം .ഭൂമികുലുക്കമുണ്ടായതോടെ പരിഭ്രാന്തരായ കുറച്ച് പേർ നമസ്കാരത്തിനിടെ ഇറങ്ങിയോടി.

പക്ഷെ ഒരു കൈ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് പ്രാര്‍ത്ഥന തുടര്‍ന്ന ഇമാമിന്റെ വിശ്വാസമാണ് കാഴ്ച്ചക്കാരെ അത്ഭുതപ്പെടുന്നത്. ഇമാമിന്റെ ധൈര്യവും വിശ്വാസവും കണ്ടപ്പോൾ കുറച്ച് പേരും നമസ്കാരം തുടരുകയും ചെയ്തു.

വീഡിയോ കാണാം: