യൂട്യൂബ് വീഡിയോകള്‍ ആസ്വദിച്ച് കൊണ്ട് തന്നെ വാട്‌സ്‌ആപ്പിൽ ചാറ്റ് തുടരാം

വാട്‌സ്‌ആപ്പില്‍ നിന്നും പുറത്തുകടക്കാതെ തന്നെ ഇനി യൂട്യൂബ് വീഡിയോകളും ഇന്‍സ്റ്റഗ്രാം വീഡിയോകളും ആസ്വദിക്കാം. വാട്‌സ്‌ആപ്പ് ആന്‍ഡ്രോയിഡ് പതിപ്പിന്റെ 2.18.234 പതിപ്പിലാണ് ഈ ഫീച്ചര്‍ ലഭ്യമാവുക. ഐ.ഒ.എസ് ഉപയോക്താക്കള്‍ക്കായി യൂട്യൂബ് വീഡിയോകള്‍ക്കായുള്ള പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് വാട്‌സ്‌ആപ്പ് മുമ്പ് തന്നെ അവതരിപ്പിച്ചിരുന്നു.

വാട്‌സ്‌ആപ്പില്‍ വരുന്ന യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം വീഡിയോ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോൾ ആ വീഡിയോകള്‍ അതാത് ആപ്ലിക്കേഷനുകളില്‍ മാത്രമാണ് ദൃശ്യമാവാറുള്ളത്. എന്നാല്‍ പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡ് വരുന്നതോടെ വീഡിയോകള്‍ കാണാൻ വാട്‌സ്‌ആപ്പില്‍ നിന്നും പുറത്തുകടക്കേണ്ടതില്ല. പകരം വാട്‌സ്‌ആപ്പ് വിന്‍ഡോയ്ക്ക് മുകളിലായി ചെറിയൊരു ചതുരത്തിനകത്ത് വീഡിയോകള്‍ കാണാം.വീഡിയോ പ്ലേ ചെയ്യാനും നിര്‍ത്തിവെക്കാനുമുള്ള സൗകര്യവും ഉണ്ട്.