സഹോദരങ്ങളുടെ വലയിൽ കുടുങ്ങിയത് അഞ്ചര ലക്ഷത്തിന്റെ അത്ഭുതമത്സ്യം

മുംബൈ: കടലമ്മയുടെ അനുഗ്രത്തിൽ മുംബൈയിലെ മത്സ്യബന്ധനത്തൊഴിലാളികളായ സഹോദരങ്ങള്‍ക്ക് കിട്ടിയത് അഞ്ചര ലക്ഷത്തിന്റെ അത്ഭുതമത്സ്യം. മഹേഷ് മെഹര്‍, സഹോദരന്‍ ഭരത് എന്നിവര്‍ക്കാണ് ലക്ഷങ്ങള്‍ വില വരുന്ന ‘ഗോല്‍’ എന്ന മത്സ്യം ലഭിച്ചത്.

ലേലത്തില്‍ 30 കിലോയോളം ഭാരമുള്ള ഈ മത്സ്യത്തിന് അഞ്ചര ലക്ഷം രൂപയാണ് ലഭിച്ചത്.
നിരവധി ഔഷധ മൂല്യമുള്ള മത്സ്യമാണ് ഇതെന്നും അപൂര്‍വമായി മാത്രമേ ഇവ വലയില്‍ കുടുങ്ങാറൂള്ളുയെന്നും സഹോദരങ്ങൾ പറഞ്ഞു.