ദിൽബർ സുന്ദരി കായംകുളം കൊച്ചുണ്ണിയിലും

ബോളിവുഡ് ചിത്രം സത്യമേവ ജയതേയിലെ ‘ദിൽബർ’ പാട്ടിലൂടെ ആരാധകരുടെ മനം കവർന്ന താര സുന്ദരിയാണ് നോറ ഫത്തേഹി.തരംഗമായി മാറിയ ദിൽബർ യൂട്യൂബില്‍ 350 മില്യണ്‍ വ്യൂസ് നേടിയിരുന്നു. കനേഡിയന്‍ മോഡല്‍ നോറ ഫത്തേഹിയാണ് ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത്. എവർഗ്രീൻ ഹിറ്റ് സോങ്ങായ ദിൽബറിനൊപ്പം കനേഡിയൻ സുന്ദരിയായ നോറ ഫത്തേഹിയുടെ ചുവടുകളും ഒത്തിണങ്ങിയപ്പോൾ പാട്ട് ആഴ്ന്നിറങ്ങിയത് സിനിമാപ്രേമികളുടെ ഹൃദയത്തിലേക്കാണ് ആഴ്ന്നിറങ്ങിയത്. നോറ ഫത്തേഹി കായംകുളം കൊച്ചുണ്ണിയിലൂടെ മലയാളത്തിലേക്ക് എത്തുകയാണ്. കൊച്ചുണ്ണിയിലെ പാട്ടിന്റെ ദൃശ്യങ്ങളിലൂടെയാണ് നോറ ചുവടുകളുമായി എത്തുന്നത്. ലക്ഷങ്ങള്‍ മുടക്കി ചിത്രീകരിക്കുന്ന ഗാനം തീര്‍ത്തും വ്യത്യസ്തമായ രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഗാനത്തിന്റെ ചിത്രീകരണം ഗോവയിലെ സെറ്റില്‍ പുരോഗമിക്കുകയാണ്.