കീകീ ചലഞ്ചിനെതിരെ മുന്നറിയിപ്പുമായി കേരളാ പോലീസിന്റെ ട്രോൾ വീഡിയോ

കീകീ ചലഞ്ച് സോഷ്യൽ മീഡിയയിൽ സർവ വ്യാപകമാവുകയാണ്. പ്രധാനമന്ത്രിയേയും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വരെ ചില ട്രോളന്മാർ കീകീ ചലഞ്ചിന് വിധേയമാക്കി. സംഭവം രസമുള്ള ഏർപ്പാടാണെങ്കിലും ഇത്തരം ചലഞ്ചുകളുണ്ടാക്കുന്ന അപകടങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയാണ് കേരളാ പോലീസ്. ഫേസ്ബുക്കിൽ ഒരു ട്രോള് വിഡിയോയിലൂടെയാണ് പോലീസ് ഇത്തരം ചലഞ്ചുകളുടെ അപകടങ്ങൾ വിശദീകരിച്ചത്.

കേരളാ പോലീസിന്റെ ഫേസ്ബുക് പോസ്റ്റ് ചുവടെ ചേർക്കുന്നു

“അപകടകരമായ “ചലഞ്ചുകൾ” നമുക്ക് വേണ്ട….

കനേഡിയൻ റാപ്പ് ഗായകൻ ഓബ്രി ഡ്രേക് ഗ്രഹാമിൻ്റെ ‘കി കി ഡു യു ലൗമി’ എന്ന പ്രശസ്ത വരികൾക്ക് ചുവടുവെക്കുന്നതാണ് പുതിയ സോഷ്യൽ മീഡിയ ചലഞ്ച്. ഓടുന്ന വാഹനത്തിൽ നിന്നും ചാടിയിറങ്ങി ‘കീകി ഡു യു ലൗ മീ, ആർ യു റൈഡിങ്’ എന്ന വരികൾക്കൊപ്പം നൃത്തം ചെയ്യുന്നതാണ് ചലഞ്ച്.

പൊതുനിരത്തുകളിലും ഓടുന്ന വാഹനങ്ങളിലും നടത്തുന്ന ഈ വെല്ലുവിളി അപകടത്തിന് ഇടയാക്കുന്നുണ്ട്. അശ്രദ്ധമായ നീക്കത്തിലൂടെ അപകടം സംഭവിക്കുന്ന വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. സമൂഹത്തിനു തെറ്റായ മാതൃക നൽകുന്നതും അപകടകരവുമായ ഇത്തരം ചലഞ്ചുകൾ പ്രബുദ്ധരായ മലയാളികൾ ഏറ്റെടുക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. ഇതിനെതിരെ കേരള പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്.”

അപകടകരമായ "ചലഞ്ചുകൾ" നമുക്ക് വേണ്ട….

അപകടകരമായ "ചലഞ്ചുകൾ" നമുക്ക് വേണ്ട….കനേഡിയൻ റാപ്പ് ഗായകൻ ഓബ്രി ഡ്രേക് ഗ്രഹാമിൻ്റെ 'കി കി ഡു യു ലൗമി' എന്ന പ്രശസ്ത വരികൾക്ക് ചുവടുവെക്കുന്നതാണ് പുതിയ സോഷ്യൽ മീഡിയ ചലഞ്ച്. ഓടുന്ന വാഹനത്തിൽ നിന്നും ചാടിയിറങ്ങി 'കീകി ഡു യു ലൗ മീ, ആർ യു റൈഡിങ്' എന്ന വരികൾക്കൊപ്പം നൃത്തം ചെയ്യുന്നതാണ് ചലഞ്ച്. പൊതുനിരത്തുകളിലും ഓടുന്ന വാഹനങ്ങളിലും നടത്തുന്ന ഈ വെല്ലുവിളി അപകടത്തിന് ഇടയാക്കുന്നുണ്ട്. അശ്രദ്ധമായ നീക്കത്തിലൂടെ അപകടം സംഭവിക്കുന്ന വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. സമൂഹത്തിനു തെറ്റായ മാതൃക നൽകുന്നതും അപകടകരവുമായ ഇത്തരം ചലഞ്ചുകൾ പ്രബുദ്ധരായ മലയാളികൾ ഏറ്റെടുക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. ഇതിനെതിരെ കേരള പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ്.

Kerala Police ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಅಗಸ್ಟ್ 6, 2018