ഓഫറുകളുടെ പെരുമഴ തീർക്കാൻ ആമസോണ്‍ ഫ്രീഡം സെയില്‍ നാളെ മുതല്‍

കൊച്ചി: ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ആമസോണ്‍ നാലു ദിവസത്തെ ഫ്രീഡം സെയിലുമായി വരുന്നു. ഓഗസ്റ്റ് ഒമ്പത്തു മുതല്‍ 12 വരെ അര്‍ധരാത്രി 11.59 വരെയാണ് സെയില്‍ നടക്കുന്നത്. സ്മാര്‍ട്ട് ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍, ഫാഷന്‍, നിത്യോപയോഗ സാധനങ്ങള്‍, ടെലിവിഷന്‍ തുടങ്ങി ഇരുപതിനായിരത്തോളം ഡീലുകളാണ് സെയിലില്‍ ഉണ്ടാകുന്നത്. നൂറോളം വിഭാഗത്തില്‍ നിന്നായി 17 കോടി ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ ഫ്രീഡം സെയിലിലൂടെ ലഭ്യമാകും.

മൊബൈല്‍ ഫോണുകള്‍, അനുബന്ധ സാമഗ്രികള്‍ എന്നിവയ്ക്ക് 40 ശതമാനം വരെ ഇളവുണ്ട്. ഉപഭോക്തൃ, ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം, നിത്യോപയോഗ സാധനങ്ങള്‍ക്ക് 50 ശതമാനം, ആമസോണ്‍ ഫാഷന്‍ ഉത്പന്നങ്ങള്‍ക്ക് 50 മുതല്‍ 80 ശതമാനം വരെ ഇളവുകള്‍ ലഭ്യമാകും. ഹോം ഔട്ട്‌ഡോര്‍ ഉത്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ ഇളവുകളും നേടാം.