ഇത് ചരിത്രം; യുഎസ് കോൺഗ്രസിലെ ആദ്യ മുസ്ലിം വനിതയായി റാഷിദ

ചരിത്രത്തിന്റെ തങ്കലിപികളിൽ പേര് എഴുതിച്ചേർത്ത് റാഷിദ. മി​ഷി​ഗ​ണി​ല്‍​ നി​ന്ന് ഡെ​മോ​ക്രാ​റ്റി​ക് സ്‌​ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച ടി. ​റാ​ഷി​ദ യു​എ​സ് കോ​ണ്‍​ഗ്ര​സി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​ദ്യ മു​സ്‌​ലിം വ​നി​ത​യെ​ന്ന നേട്ടം സ്വന്തമാക്കി. സെ​ന​റ്റി​ലെ​ത്തു​ന്ന ആ​ദ്യ പ​ല​സ്തീ​നി​യ​ന്‍-​അ​മേ​രി​ക്ക​ന്‍ വം​ശ​ജ​യെന്ന നേട്ടവും റാഷിദ സ്വന്തമാക്കി.എ​തി​രി​ല്ലാ​തെ​യാ​ണ് റാ​ഷി​ദ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.