നാട്ടിലേക്ക് മടങ്ങുന്ന മലയാളികള്‍ക്ക് സൗജന്യ വിമാന ടിക്കറ്റ്: സഹായവുമായി വ്യവസായി രവിപിള്ള

ഈ മാസം മുതല്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്ന യുഎഇയിലെ മലയാളികള്‍ക്ക് സഹായഹസ്തവുമായി പ്രമുഖ വ്യവസായി രവി പിള്ള രംഗത്ത്. പൊതുമാപ്പിന്റെ അടിസ്ഥാനത്തില്‍ നാട്ടിലേക്ക് തിരിക്കിക്കുന്ന മലയാളികള്‍ക്ക് വിമാന ടിക്കറ്റ് നല്‍കാമെന്ന് ആര്‍.പി. ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാൻ ഡോ. രവി പിള്ള അറിയിച്ചു.

ഇതു സംബന്ധിച്ചുള്ള സമ്മതപത്രം നോര്‍ക്കാ റൂട്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിക്ക് കഴിഞ്ഞദിവസം കൈമാറിയിട്ടുണ്ട്. ആര്‍പി ഗ്രൂപ്പ് നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പൊതുമാപ്പില്‍ നാട്ടിലേക്ക് വരുന്ന മലയാളികള്‍ക്ക് ആര്‍പി ഗ്രൂപ്പിന്റെ ഈ സഹായം എത്തിക്കുന്നത്. ടിക്കറ്റിന് അര്‍ഹതയുള്ളവര്‍ ദുബായിയില്‍ തങ്ങളുടെ പ്രതിനിധി വിനോദിനെ 0552246100, 0504558704 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം എന്നും അറിയിച്ചു.