ഉറ്റ സുഹൃത്തിനെ യുവന്റസിലെത്തിക്കാൻ റൊണാൾഡോ

കളത്തിലും പുറത്തും ഉറ്റ സുഹൃത്തുക്കളായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയും മാഴ്സലോയും.ഒൻപത് വര്ഷം റിയൽ മാഡ്രിഡ് അടക്കി ഭരിച്ച ശേഷം റൊണാൾഡോ യുവന്റസിലേക്ക് ചേക്കേറിയതോടെ മാഴ്സലോയും യുവന്റസിലെത്താൻ സാധ്യതയുണ്ടെന്ന് ഫുട്ബോൾ ആരാധകർ വിശ്വസിച്ചിരുന്നു.

മാഴ്സലോയെ യുവൻറസിലെത്തിക്കാൻ റൊണാൾഡോ ശ്രമം നടത്തുന്നുണ്ടെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത. റൊണാൾഡോ യുവന്റസിലെത്തുമെന്ന് ആദ്യം പുറത്തുവിട്ട ഇറ്റാലിയൻ മാധ്യമം ടുട്ടോസ്പോർടാണ് ഈ വാർത്തയും പുറത്തു വിട്ടത്. യുവന്റസ് അധികൃതരെ റൊണാൾഡോ ഇക്കാര്യം അറിയിച്ചുവെന്നും അവർ റിപ്പോർട്ടു ചെയ്യുന്നു.

കടപ്പാട്-സൗത്ത് ലൈവ്