കൊലപാതകത്തിന് ശേഷം മാംസം അരച്ച് ഫ്‌ളഷ് ചെയ്തു, എല്ലുകൾ പൊടിച്ചു; ആ ക്രൂര കൊലപാതകത്തിന്റെ പിന്നാമ്പുറം ഇങ്ങനെ…

കാമുകിയെ കൊലപ്പെടുത്തി മാംസം അരച്ച് ഫ്‌ളഷ് ചെയ്ത കാമുകന്‍ അറസ്റ്റില്‍. റഷ്യയിലെ പേം നഗരത്തിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. ടാറ്റിയാന മെലേഖിന എന്ന ഇരുപത്തിയേഴുകാരിയാണ് ക്രൂര കൊലപാതകത്തിന് ഇരയായത്. കാമുകന്‍ ദിമിത്രി സെലെന്‍സ്‌കി എന്ന മുപ്പത്തിയാറുകാരനാണ് സംഭവത്തിൽ പോലീസ് പിടിയിലായത്.

സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരം, അടുത്തകാലത്ത് പ്രണയത്തിലായവരാണ് ടാറ്റിയാനയും ദിമിത്രിയും. പഠനത്തിന്ശേഷം റഷ്യൻ നഗരമായ പേമില്‍ പുതുജീവിതം ആരംഭിക്കാനായിരുന്നു ഇരുവരുടെയും പദ്ധതി. ഇതനുസരിച്ച് ടാറ്റിയാന പേമിലേക്ക് എത്തി. അവിടെവെച്ചാണ് ദിമിത്രിക്ക് രഹസ്യഭാര്യയും കുട്ടിയുമുണ്ടെന്ന് കാര്യം ടാറ്റിയാന അറിയുന്നത്.

ഇതിനെത്തുടര്‍ന്ന് ഇരുവരും വാക്കു തർക്കമായി. ഇതോടെ പേമില്‍ താമസിക്കാനില്ലെന്ന് കാമുകി നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ദിമിത്രി പ്രകോപിതനായത്. തുടര്‍ന്ന് കൊല നടത്തുകയും ശേഷം ശരീരഭാഗങ്ങളോരൊന്നായി മുറിച്ചെടുത്ത് അരച്ച് ക്ലോസറ്റില്‍ ഫ്‌ലഷ് ചെയ്യുകയും ചെയ്തു. എല്ലുകള്‍ പൊടിച്ച് നദിയിലും നിക്ഷേപിച്ചു. ഇയാളെ ഉടന്‍ വിചാരണയ്ക്ക് വിധേയമാക്കും എന്നാണ് റിപ്പോര്‍ട്ടുകൾ.