പാക്ക് നടിയെ ഭര്‍ത്താവ് വെടിവെച്ചു കൊന്നു

ഇസ്ലാമാബാദ്: പാക്ക് നടിയും മോഡലുമായ രേഷ്മയെ ഭര്‍ത്താവ് വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട്. അദ്ദേഹത്തിൻറെ നാലാമത്തെ ഭാര്യയാണ് രേഷ്മ. എന്നാല്‍ ഏറെ നാളായി ഇയാളുമായി അകന്നുകഴിയുകയായിരുന്നു നടി. സഹോദരനൊപ്പം ഹക്കീംബാദില്‍ താമസിക്കുകയായിരുന്ന രേഷ്മയെ വീട്ടില്‍ അതിക്രമിച്ച്‌ കയറിച്ചെന്ന ശേഷമാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്.

ജിയോ ടി.വിയാണ് നടിയുടെ കൊലപാതകം സ്ഥിരീകരിച്ച്‌ വാര്‍ത്ത ആദ്യം പുറത്ത് വന്നത്. നടിയും മോഡലുമായ തരാം ഗായകി കൂടിയാണ്.