ആ​രു​ഷി വ​ധ​ക്കേ​സ്: സി ബി ഐ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ആ​രു​ഷി വ​ധ​ക്കേ​സി​ല്‍ മാ​താ​പി​താ​ക്ക​ളും ദ​ന്ത​ഡോ​ക്ട​ര്‍​മാ​രു​മാ​യ രാ​ജേ​ഷ് ത​ല്‍​വാ​റി​നെ​യും നൂ​പു​റി​നെ​യും കു​റ്റ​വി​മു​ക്ത​രാ​ക്കി​യ അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സി​ബി​ഐ സ​മ​ര്‍​പ്പി​ച്ച അ​പ്പീ​ല്‍ സു​പ്രീം​കോ​ട​തി സ്വീ​ക​രി​ച്ചു. സി​ബി​ഐ അ​പ്പീ​ലി​ല്‍ കോ​ട​തി വാ​ദം കേ​ള്‍​ക്കും. കു​റ്റാ​രോ​പി​ത​രാ​യ ദമ്പതി​ക​ള്‍​ക്ക് നോ​ട്ടീ​സ് അ​യ​യ്ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദന്തഡോക്ടര്‍മാരായ രാജേഷ് തല്‍വാറിനെയും നൂപുര തല്‍വാറിനെയും അലഹാബാദ് ഹൈക്കോടതി വെറുതെവിട്ടിരുന്നു. ഇവരെ വെറുതെ വിട്ട ഉത്തരവിനെ ചോദ്യം ചെയ്ത് ആരുഷിക്കൊപ്പം കൊല്ലപ്പെട്ട ഹേമരാജിന്റെ ഭാര്യയും സുപ്രീം കോടതിയെ സമീപിച്ചിച്ചിരുന്നു.

2008 മേ​യ് 16 നാ​ണു നോ​യി​ഡ​യി​ലെ ദ​ന്ത​ഡോ​ക്ട​ര്‍​മാ​രാ​യ രാ​ജേ​ഷ്-​നൂ​പു​ര്‍ ദമ്പതി​ക​ളു​ടെ ഏ​ക​മ​ക​ളാ​യ ആ​രു​ഷി​യെ കൊ​ല​ചെ​യ്യ​പ്പെ​ട്ട നി​ല​യി​ല്‍ വീ​ട്ടി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടു​ജോ​ലി​ക്കാ​ര​ന്‍ ഹേം​രാ​ജി​ന്‍റെ മൃ​ത​ദേ​ഹം ര​ണ്ടു​ദി​വ​സ​ത്തി​നു​ശേ​ഷം വീ​ടി​ന്‍റെ ടെ​റ​സിലും ക​ണ്ടെ​ത്തിയിരുന്നു. ആരുഷിയും ഹേമരാജും തമ്മില്‍ ബന്ധമുണ്ടായിരുന്നെന്ന സംശയത്തില്‍ തല്‍വാര്‍ ദമ്പതിമാര്‍ രണ്ടുപേരെയും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ് അന്വേഷിച്ച സി.ബി.ഐ.യുടെ കണ്ടെത്തല്‍.

2013 ന​വം​ബ​ര്‍ 28ന് ​പ്ര​തി​ക​ളെ ഗാ​സി​യാ​ബാ​ദി​ലെ സി​ബി​ഐ കോ​ട​തി ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ 2017 ഒ​ക്ടോ​ബ​റി​ല്‍ അ​ലാ​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി. സി​ബി​ഐ കോ​ട​തി വി​ധി​ക്കെ​തി​രേ ത​ല്‍​വാ​ര്‍ ദമ്പതികൾ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​യി​രു​ന്ന വെ​റു​തെ​വി​ടാ​നു​ള്ള വി​ധി. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ല്‍ ത​ല്‍​വാ​ര്‍ ദമ്പതികളെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ‌ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ സി​ബി​ഐ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. കൊ​ല്ല​പ്പെ​ട്ട ഹേം​രാ​ജി​ന്‍റെ ഭാ​ര‍്യ ഖും​ക​ല ബ​ന്‍​ജാ​ഡെ​യും സ​മാ​ന ആ​വ​ശ്യ​വു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ട്.