മഴക്കെടുതി; സര്‍ക്കാര്‍ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ കൃഷിനാശം; സുനില്‍കുമാര്‍

തിരുവനന്തപുരം: മഴക്കെടുതിയില്‍ സര്‍ക്കാര്‍ നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ കൃഷിനാശമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സിനില്‍ കുമര്‍. കനത്ത നാശനഷ്ടമുണ്ടാക്കുന്ന മഴക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും സുനില്‍ കുമാര്‍ പറഞ്ഞു. കൃഷി നഷ്ടപ്പെട്ട എല്ലാ കര്‍ഷകര്‍ക്കും സര്‍ക്കാര്‍ സഹായം ഉറപ്പാക്കും. ഈ കാലവര്‍ഷം ഏറ്റവും അധികം ബാധിച്ചത് കര്‍ഷകരെയാണെന്നും വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.

കൃഷി നഷ്ടപ്പെട്ട എല്ലാ കര്‍ശകര്‍ക്കും സര്‍ക്കര്‍ സഹായം ഉറപ്പ് വരുത്തും. കഴക്കെടുതി ഏറ്റവും അധികം ബാധിച്ചത് കൃഷിയെ ആണെന്നും കൃഷി മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെങ്ങും കനത്ത മഴ തുടരുകയാണ്. ഇടുക്കി അണക്കെട്ട് അടക്കം 24 അണക്കെട്ടുകളാണ് സംസ്ഥാനത്ത് തുറന്നത്. ഇതോടെ അനുബന്ധ നദികള്‍ കരകവിഞ്ഞൊഴുകിയതോടെ നിരവധി കുടുംബങ്ങളെയും കര്‍ഷകരെയുമാണ് ദുരിതത്തിലാക്കിയിരിക്കുന്നത്.