വിവാഹിതയായ യുവതിയെ പീഡിപ്പിച്ച ബിജെപി മന്ത്രിക്ക് ബലാത്സംഗകുറ്റത്തിന് കേസ്

ആസാമിലെ ബിജെപി മന്ത്രി രജന്‍ ഗൊഹെയിനെതിരെ ബലാത്സംഗകുറ്റം ചുമത്തി പൊലീസ് കേസെടുത്തു. എന്നാൽ കല്യാണം കഴിഞ്ഞ 24 വയസ്സുകാരി യുവതിയെ പീഡിപ്പിച്ചതിനാണ് അസം പൊലീസ് കേസെടുത്തത്.

യുവതി ആഗസ്റ്റ് രണ്ടിനാണ് മന്ത്രി പീഡിപ്പിച്ചെന്നാരോപിച്ച്‌ പരാതി നല്‍കിയിരുന്നത്. ഇതേ തുടർന്ന് മന്ത്രിയെ പുറത്താക്കാന്‍ ബിജെപി തയ്യാറാകണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആസാമിലെ റയില്‍വേ ചുമതലയുള്ള മന്ത്രിയാണ് രജന്‍ ഗൊഹെയിന്‍.