വീട്ടുകാര്‍ കല്യാണത്തിന് സമ്മതിച്ചില്ല; കമിതാക്കളുടെ കല്യാണം ഫെയ്‌സ്ബുക്ക് ലൈവിൽ !

ബെംഗളൂരു: വീട്ടുകാര്‍ വിവാഹത്തിന് എതിര്‍ത്തതിനെ തുടര്‍ന്ന് ഫേസ്ബുക്ക് ലൈവിലൂടെ കമിതാക്കള്‍ തകർപ്പൻ കല്യാണം. കര്‍ണാടകയിലെ തുംകുരു ജില്ലയിലാണ് ഈ സംഭവം. മധുഗിരി സ്വദേശികളായ കിരണ്‍ കുമാറും അഞ്ജനയുമാണ് ഹെസാര്‍ഗട്ടയിലെ ഒരു ക്ഷേത്രത്തില്‍ വെച്ച്‌ ഫെയ്‌സ്ബുക്കിലൂടെ ലൈവ് സ്ട്രീം ചെയ്തത് കല്യാണം നടത്തിയത്.

ബിസിനസുകാരനായ കിരണ്‍ കുമാറും ബികോം രണ്ടാംവര്‍ഷം വിദ്യാര്‍ഥിനിയായ അഞ്ജനയും കുറെ വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാല്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ കല്യാണത്തിന് സമ്മതിക്കാത്തതാണ് ലൈവിൽ വരാൻ കാരണം. തുടര്‍ന്നാണ് ഇവരിരുവരും ക്ഷേത്രത്തില്‍ വെച്ച്‌ വിവാഹിതരാകാന്‍ തീരുമാനിച്ചതും.

അഞ്ജനയെ കാണാനില്ലെന്ന് പറഞ്ഞ് പിതാവ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയുടെ വിവാഹം തടയാനാകില്ലയെന്നായിരുന്നു പൊലീസ് അറിയിച്ചു.

Kiran Kiru ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಅಗಸ್ಟ್ 10, 2018