യു.ഡി.എഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയില്‍ ഇന്ന് യുഡിഎഫ് യോഗം തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസില്‍ വെച് നടക്കും. ഇന്ന് നടക്കുന്ന യോഗത്തിന്റെ പ്രധാന അജണ്ട സര്‍ക്കാരിനെതിരായ പ്രക്ഷോഭ പരിപാടികള്ലാണ് എന്നാണ് വിവരം, ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചർച്ചയിലുണ്ടാവും

യോഗത്തില്‍ ജില്ലാ ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, സെക്രട്ടറിമാര്‍, എന്നിവര്‍ പങ്കെടുക്കുമെന്നും നേതാക്കൾ അറിയിച്ചു. യു ഡി എഫ് ഉന്നതാധികാര സമിതി അംഗങ്ങളും യോഗത്തില്‍ സംബന്ധിക്കുന്നുണ്ട്.