സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ ടിക്കറ്റ് നിരക്കിൽ ഓഫറുകളുമായി വിമാനക്കമ്പനികൾ

ദുബായ്: ഇന്ത്യയുടെ 72ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ യു.എ.ഇയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രത്യേക നിരക്ക് പ്രഖ്യാപിച്ചു. എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേസ്, ഗോ എയര്‍ എന്നീ കമ്പനികളാണ് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനുള്ള അവസരം ഒരുക്കുന്നത്. www.airindia.in വെബ്‌സൈറ്റ് വഴി ആഗസ്റ്റ് 15 വരെ ടിക്കറ്റെടുക്കുന്നവര്‍ക്കാണ് ഈ നിരക്കിളവ് ലഭിക്കുക. സെപ്റ്റംബര്‍ 11 മുതല്‍ ഡിസംബര്‍ 31 വരെയുള്ള യാത്രകൾക്കുള്ള ടിക്കറ്റുകള്‍ക്കാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നിരക്കിളവ് ലഭ്യമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ഓഫർ ലഭിക്കാൻ ടിക്കറ്റ് ബുക്ക് ചെയ്യുേമ്പോൾ 18INDAY എന്ന കോഡ് ടൈപ് ചെയ്യണം.

ജെറ്റ് എയര്‍വേസ് പ്രീമിയര്‍ ക്ലാസുകളില്‍ 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ഭാഗത്തേക്കും ഇരു ഭാഗത്തേക്കുമുള്ള ടിക്കറ്റുകള്‍ക്ക് ഇളവ് ബാധകമാണ്. ആഗസ്റ്റ് 15ന് മുമ്പ് ടിക്കറ്റെടുത്തവര്‍ക്ക് മാത്രമാണ് ഇളവ് ലഭിക്കുക. ഗോ എയര്‍ ‘ഗോ ഗ്രെയ്റ്റ് ഫെസ്റ്റിവല്‍ സെയില്‍’ ഓഫര്‍ ആഗസ്റ്റ് 15വരെ നീട്ടിയതായി ഗോ എയര്‍ ട്വിറ്ററിലൂടെ അറിയിച്ചു.