നെടുമ്പാശേരി വിമാനത്താവളം പൂര്‍ണമായും വെള്ളത്തില്‍; ശനിയാഴ്ച വരെ വിമാന സര്‍‌വീസുകള്‍ ഇല്ല

തിരുവനന്തപുരം: വെള്ളം കയറിയതിനെത്തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടു. നാല് ദിവസത്തേക്കാണ് അടച്ചിട്ടത്. മുല്ലപ്പെരിയാറും ചെറുതോണി അണക്കെട്ടും തുറന്നതോടെ നെടുമ്പാശേരി വിമാനത്താവളം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഇതോടെ ഇവിടെ നിന്നുള്ള സര്‍വീസുകള്‍ ശനിയാഴ്ച വരെ നിറുത്തി. നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെടേണ്ട വിമാനങ്ങള്‍ എല്ലാം തിരുവനന്തപുരത്ത് നിന്നായിരിക്കും സര്‍വീസ് നടത്തുക.

ബുധനാഴ്ച പുലര്‍ച്ചെ നാല് മുതല്‍ രാവിലെ ഏഴു വരെ വിമാനങ്ങള്‍ ഇറങ്ങുന്നതിനായിരുന്നു ആദ്യ ഘട്ടത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ വെള്ളം കയറുന്നത് നിയന്ത്രണാതീതമായതോടെ ഉച്ചയ്ക്ക് രണ്ടു മണിവരെ വിമാനത്താവളം താത്ക്കാലികമായി അടയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മഴ കനത്തതോടെ വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചിടുകയായിരുന്നു.