പ്രളയക്കെടുതി: അ​മി​ത ചാ​ര്‍​ജ് ഈ​ടാ​ക്കു​ന്ന വി​മാ​ന ക​മ്പനി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടിയെടുക്കും

തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്നു നെ​ടുമ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം അ​ട​ച്ചിട്ടതോടെ മ​റ്റു വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ വ​ഴി ഗ​ള്‍​ഫി​ലേ​ക്ക് പോ​കു​ന്ന​വ​രി​ല്‍​നി​ന്ന് അ​മി​ത ചാ​ര്‍​ജ് ഈ​ടാ​ക്കു​ന്ന വി​മാ​ന ക​മ്പ​നി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി എടുക്കുമെന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി സു​രേ​ഷ് പ്ര​ഭു​ വ്യ​ക്ത​മാ​ക്കി

നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം അ​ട​ച്ച​തി​നാൽ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്നും മ​റ്റും ഗ​ള്‍​ഫി​ലേ​ക്ക് പോ​കു​ന്ന​വ​രി​ല്‍​നി​ന്നും അ​മി​ത ചാ​ര്‍​ജ് ഈ​ടാ​ക്കു​ന്ന പ്രവണത സം​സ്ഥാ​നം കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യി​രു​ന്നു. കൊ​ച്ചി വി​മാ​ന​ത്താ​വ​ളം അ​ട​യ്ക്കു​ന്ന​തി​ന് മു​ന്‍​പു​ള്ള നി​ര​ക്കേ ഇപ്പോഴും ഈ​ടാ​ക്കാ​വൂ എ​ന്ന് വി​മാ​ന ക​മ്പനി​നി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.