ഹൃദയം കൊണ്ടൊരു ‘താങ്ക്സ്’; പ്രളയത്തിൽ മരണം മുന്നിൽ കണ്ട ഒരു നാടിനെ രക്ഷപ്പെടുത്തിയ സൈനികർക്ക് ചെങ്ങമനാട്ടുകാരുടെ വക ഒരു കിടിലൻ ‘താങ്ക്സ്’

പ്രളയക്കെടുതിയിൽ ജീവിതം നഷ്ടപ്പെട്ടുപോയപ്പോൾ പ്രതീക്ഷയുടെ പുതുനാമ്പ് നൽകി കേരളക്കരയിൽ വന്നിറങ്ങിയവരായിരുന്നു ഇന്ത്യൻ സൈനികർ. ആലുവ ചെങ്ങമനാട്ടെ സേനയുടെ രക്ഷാദൗത്യം രാജ്യശ്രദ്ധ പിടിച്ചുപറ്റിയതായിരുന്നു. ഗര്‍ഭിണികളും പ്രായമായവരും അടക്കം നിരവധി പേരെയാണ് നേവി രക്ഷപ്പെടുത്തിയത്. അതിനിടെ, ഹെലികോപ്ടര്‍ മാര്‍ഗം ഗര്‍ഭിണിയായ സജിതയെ രക്ഷിച്ച സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.മറ്റൊരു സ്ത്രീയെയും ഇതേ തരത്തിൽ നാവികസേന രക്ഷിച്ചിരുന്നു.

ഈ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ചേര്‍ന്ന് നാവികസനയ്ക്ക് വലിയൊരു നന്ദി അറിയിച്ചിരിക്കുകയാണ് ചെങ്ങമനാട്ടുകാര്‍. വീടിന്റെ ടെറസിന് മുകളില്‍ താങ്ക്‌സ് എന്നെഴുതിയാണ് നാട്ടുകാര്‍ നേവിയോടുള്ള സ്‌നേഹം അറിയിച്ചത്.