മഹാ പ്രളയം; രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസപ്രവര്‍ത്തനത്തിലും കേരളം കാട്ടിയ കരുത്തിനെ പ്രശംസിച്ച്‌ രാഷ്ട്രപതി

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ ദുരന്തഭൂമിയായി മാറിയ കേരളത്തിൽ രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസപ്രവര്‍ത്തനത്തിലും കാട്ടിയ കരുത്തിനെ പ്രശംസിച്ച്‌ രാഷ്ട്രപതി രാം നാഥ്‌ കോവിന്ദ് രംഗത്ത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് നടത്തിവരുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് രാജ്യത്തിന്റെ മൊത്തം പിന്തുണ ഉണ്ടാകുമെന്ന് രാഷ്ട്രപതി വ്യക്തമാക്കി. കേരളത്തിലെ സ്ഥിതി വിവരങ്ങൾ മുഖ്യമന്ത്രിയേയും ഗവര്‍ണറേയും ഫോണില്‍ വിളിച്ച്‌ ചോദിക്കാറുണ്ട്.

മഴക്കെടുതിയില്‍ നിന്ന് കരകയറാന്‍ ഒത്തൊരുമിച്ചുനില്‍ക്കുന്ന കേരളത്ത ജനതയുടെ നിശ്ചയദാര്‍ഢ്യത്തെയും. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ദേശീയ ദുരന്ത നിവാരണ സേനയെയും, കേന്ദ്ര-സംസ്ഥാന തലത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.