ആരും കൈവിടില്ല കേരളത്തെ; ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി ഫേസ്ബുക്കും

ഡല്‍ഹി: കേരളത്തിലെ പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി ഫേസ്ബുക്ക്. 250,000 ഡോളര്‍ ( ഏകദേശം 1.75 കോടി രൂപ) കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.

ഫേസ്ബുക്ക് ഈ തുക കൈമാറന്നത് കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഗൂഞ്ച് എന്ന സംഘടന വഴിയാണ്. പ്രളയ നാളുകളിൽ ആളുകളെ കണ്ടെത്തുന്നതിനും ഫണ്ട് രൂപീകരണം എന്നിങ്ങനെ ഉള്ള പലകാര്യങ്ങളിലും ഫേസ്ബുക്കും കൂടെയുണ്ടായിരുന്നു.

ഫേസ്ബുക്ക് ലൈവ് വീഡിയോ വഴി രക്ഷാപ്രവര്‍ത്തനത്തിനും ഗതാഗത -മെഡിക്കല്‍ സൗകര്യങ്ങളെത്തിക്കാനും സാധിച്ചു . ഇതിനായി ആഗസ്റ്റ് ഒമ്പതിന് ഫേസ്ബുക്ക് കമ്മ്യൂണിറ്റി ‘സേഫ്റ്റി ചെക്ക്’ എന്ന ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്തു. ഇതുവഴി ആളുകള്‍ സുരക്ഷിതരാണെന്ന് മറ്റുളളവരെ അറിയിക്കുന്നതിനും സാധിച്ചിരുന്നു.