ഇതാണ് ആത്മവിശ്വാസം; ദുരിതാശ്വാസ ക്യാമ്പിലെ ചില തകർപ്പൻ വിഡിയോകൾ കാണാം

മനസ്സാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി. ആത്മവിശ്വാസവും മനക്കരുത്തുമുണ്ടെങ്കിൽ ഒന്നിന് മുന്നിലും പതറാൻ സാധിക്കില്ല. കേരളം പ്രളയക്കെടുതിയിൽ മുങ്ങിയപ്പോൾ ദുരിത്വാശ്വാസ ക്യമ്പുകളിൽ മനക്കരുത്ത് വിജയ്ക്കുകയാണ്. കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ ദുരിത പേമാരി നൽകിയ മുറിവുകൾ ഉണക്കുകായാണ് പലരും.

എന്തെങ്കിലും ദുരിതമുണ്ടോ? ഇവിടേക്ക് ചെല്ലൂ, ഇവിടെ ആശ്വാസമുണ്ട്… ഇത്തരം മനുഷ്യരുള്ളപ്പോൾ ദുരിതങ്ങളൊക്കെയും ആശ്വാസങ്ങളാകാൻ എത്ര നേരം വേണ്ടി വരും???? ആ ഡാൻസ് തീരുന്ന നേരം മതി. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും എന്ന ഹാഷ്ടാഗ് ഇത് കാണുമ്പോൾ നമ്മൾ അതിജീവിച്ചു എന്ന് തിരുത്താൻ തോന്നുന്നു. കാഴ്‌ച സൗത്ത് കൊച്ചിയിലെ GHHS ദുരിതാശ്വാസ ക്യാമ്പിൽ നിന്ന്.#നമ്മൾഅതിജീവിച്ചുVideo via: Ashique Rafeek.

Jenith Kachappilly ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಅಗಸ್ಟ್ 20, 2018

സൗത്ത് കൊച്ചിയിലെ ജിഎച്ച്എച്ച്എസിലെ ദുരിതാശ്വാസ ക്യാമ്പിൽ ഒരപ്പൂപ്പനാണ് ‘ജിങ്കിലു മണി’ എന്ന ഗാനത്തിന് മനോഹരമായ ഒരു ഡാൻസിലൂടെ എല്ലാവരെയും സ്നാതോഷിപ്പിക്കുന്നത്.

വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്നാണ് ഞങ്ങൾക്ക് ഈ മാണിക്യത്തെ കിട്ടിയത് ആസിയ ബീവി ഫ്രം ചേരാനല്ലൂർ….കിക്കിടു ഡാൻസ്…ചേച്ചിയെ അങ്ങ് വൈറൽ ആക്കിയേക്കാം…✌️✌️ജിമ്മിക്കി കമ്മൽ✌️✌️

Mathew Roy ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಅಗಸ್ಟ್ 20, 2018

വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പും കിടുവാണ്. ചേരാനെല്ലൂര്‍ സ്വദേശിയായ ആസിയ ബീവിയാണ് ക്യാമ്പിലെ താരം. മോഹൻ ലാലിൻറെ ജിമ്മിക്കി കമ്മൽ എന്ന ഗാനം ഏറ്റുപിടിച്ചാണ് ആസിയ ക്യാമ്പിനെ ആഹ്ലാദഭരിതമാക്കുന്നത്.

ക്യാമ്പുകളിൽ സന്തോഷം പകരാൻ സിനിമ താരങ്ങളും എത്തുന്നുണ്ട്.

കരയേണ്ട മലയാളക്കരയുടെ മക്കളെ ഞങ്ങളുണ്ട് കൂടെ 💪💪💪#സ്നേഹത്തോടെ_കൊല്ലം 😍 🙏

Variety Media ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಭಾನುವಾರ, ಅಗಸ್ಟ್ 19, 2018

 

വീഡിയോ കടപ്പാട്: verity media, mathew roy, jenith kachapilly