കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; ഒടുവിൽ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ച അധ്യാപകന് സംഭവിച്ചത്

ആന്ധ്രാപ്രദേശ്: വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത അധ്യാപകനെ നഗ്‌നനാക്കി തെരുവിലൂടെ നടത്തിച്ചു. രണ്ട് വര്‍ഷമായി ഇയാള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയായിരുന്നു. ആന്ധ്രാപ്രദേശിലെ തെക്ക് ​ഗോദാവരി ജില്ലയിലെ എലുരു എന്ന സ്ഥലത്താണ് സംഭവം. ഇംഗ്ലീഷ് അധ്യാപകനായ രാംബാബുവിനെയാണ് മർദ്ദിച്ചത്.

കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ലൈംഗികമായി പീഡിപ്പിച്ച്‌ വരികയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ ഇയാള്‍ ​ഗുളികകള്‍ നല്‍കി. പെണ്‍കുട്ടിയുടെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്നാണ് രാംബാബുവിനെ മര്‍ദ്ദിച്ച്‌ തെരുവിലൂടെ നടത്തിയത്. പിന്നീട് പൊലീസില്‍ ഏല്‍പ്പിച്ച ഇയാളെ അറസ്റ്റ് ചെയ്ത ചോദ്യം ചെയ്തു വരികയാണ്.