ചങ്ങനാശ്ശേരി എസ് ബി ഹൈസ്കൂളില്‍ ക്യാമ്പില്‍ ഉറങ്ങുന്ന ഫോട്ടോ; കണ്ണന്താനത്തെ ട്രോളി മലയാളികള്‍

കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ ഔദ്ധ്യോഗീക ഫേസ് ബുക്ക് പേജില്‍, വികാരഭരിതമായ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ചങ്ങനാശ്ശേരി എസ്ബി ഹൈസ്കൂളിലെ ക്യാമ്പില്‍ വെറും നിലത്ത് തുണിവിരിച്ച് കിടന്നുറങ്ങുന്ന കണ്ണന്താനം. ചിത്രത്തിന് താഴെയൊരു അടിക്കുറിപ്പും ‘ചങ്ങനാശ്ശേരി എസ് ബി ഹൈസ്കൂളില്‍ ക്യാമ്പില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചു’ എന്ന്.

എന്നാൽ പോസ്റ്റ് കണ്ടതോടെ ട്രോളന്മാർക്ക് ഉറക്കം പോയി. നിലത്തു കിടന്നുറങ്ങുന്ന ആള്‍ ഏങ്ങനെ സ്വന്തം ചിത്രങ്ങളെടുത്ത് സ്വന്തം അക്കൗണ്ടില്‍ പ്രസിദ്ധപ്പെടുത്തും എന്നതായിരുന്നു എല്ലാവരുടെയും പ്രധാന സംശയം. ഉറക്കത്തില്‍ ഉറങ്ങുന്ന ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റുന്ന ടെക്നോളജി ഞങ്ങളെകൂടി ഒന്ന് പഠിപ്പിക്കുമോ? എന്നും ട്രോളന്മാർ ചോദിച്ചു. ഏതായാലും ട്രോളുകളുടെ അസ്സൽ പൊങ്കാല തന്നെയുണ്ട് ഈ പോസ്റ്റിനു താഴെ. ഒറ്റ രാത്രികൊണ്ട് എട്ടായിരത്തിലധികം കമന്റും നാലായിരത്തിലധികം ഷെയറും നേടി പോസ്റ്റ് ഓടിക്കൊണ്ടിരിക്കുകയാണ്.