കേരളത്തിന് വിദേശധനസഹായം വേണ്ട; വിദേശകാര്യമന്ത്രാലയത്തിന്റെ ഔദ്യോഗിക അറിയിപ്പ്

കേരളത്തിന് വിദേശധനസഹായം വേണ്ടെന്ന് വിദേശകാര്യമന്ത്രാലയത്തിന്‍റെ ആദ്യത്തെ ഔദ്യോഗിക അറിയിപ്പ്. പ്രളയക്കെടുതി ഇന്ത്യയ്ക്ക് തന്നെ നേരിടാന്‍ കഴിയുമെന്നും ദുരിതാശ്വാസനിധിയിലേക്ക് വ്യക്തിപരമായി സഹായം നല്‍കാമെന്നും മന്ത്രാലയം അറിയിച്ചു. സഹായം വാഗ്ദാനം ചെയ്ത വിദേശരാജ്യങ്ങളെ മന്ത്രാലയം നന്ദി അറിയിക്കുകയും ചെയ്തു.

വിദേശധനസഹായം സ്വീകരിക്കാൻ കേന്ദ്രത്തിനുമേൽ സമ്മർദ്ദം ചെലുത്തുമെന്ന് ഇന്ന് വൈകിട്ടു നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി അറിയിച്ചതിനു പിന്നാലെയാണ് വിദേശകാര്യമന്ത്രാലയത്തിൻറെ ഒദ്യോഗിക അറിയിപ്പ്.

യു എ ഇ എഴുനൂറ് കോടി രൂപയും ഖത്തര്‍ 35 കോടി രൂപയുമാണ് കേരളത്തിന് സഹായമായി നല്‍കാന്‍ തയ്യാറായത്.