വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ 12 വയസുകാരന്‍ ഷോക്കേറ്റുമരിച്ചു

ഒത്തുക്കുങ്ങല്‍: വീട് വൃത്തിയാക്കുന്നതിനിടെ 12 വയസുകാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. മലപ്പുറം ഒത്തുക്കങ്ങലിലാണ് സംഭവം.
ചക്കരതൊടി ഹമീദിന്റെ മകന്‍ സിനാന്‍ ആണ് ഷോക്കേറ്റ് മരിച്ചത്. വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു, അപകടത്തിൽ സഹോദരന്‍ സല്‍മാനുല്‍ ഫാരിസിനും പരിക്കുണ്ട്.