നാലു ജില്ലകളിലെ ക്യാംപുകള്‍ മുഖ്യമന്ത്രി ഇന്ന് സന്ദര്‍ശിക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ എന്നീ സ്ഥലങ്ങളിലാണ് ഇന്ന് സന്ദർശനം നടത്തുക. രാവിലെ എട്ടേമുക്കാലിന് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ ദുരിതാശ്വാസ ക്യാംപ് സന്ദർശിച്ച ശേഷം മുഖ്യമന്ത്രി കോഴഞ്ചേരിയിലേയ്ക്ക് പോകും. തുടർന്ന് ആലപ്പുഴ, നോർത്ത് പറവൂർ, ചാലക്കുടി എന്നിവടങ്ങളിലെ ക്യാമ്പുകളിലെത്തും.