സെൽഫി വില്ലനല്ല നായകനാണ്! ഇനി ബഹിരാകാശത്തുനിന്നും സെല്‍ഫിയെടുക്കാം

വാഷിംഗ്ടണ്‍: സെല്‍ഫി പ്രേമികള്‍ക്കൊരു സന്തോഷവാര്‍ത്ത കൂടി. ഏതെങ്കിലും അവസരത്തിൽ ബഹിരാകാശത്ത് പോയാൽ അവിടെ നിന്നും സെല്‍ഫിയെടുക്കാന്‍ ഒരു കിടിലന്‍ ആപ്പ് പുറത്തിറങ്ങി. നാസയാണ് ആപ്പ് പുറത്തിറക്കിയത്. എല്ലാവര്‍ക്കും ബഹിരാകാശത്ത് പോകാന്‍ സാധ്യമാവണമെന്നില്ല. എന്നാല്‍ ഒരു അവസരം വന്നു ചേര്‍ന്നാല്‍ ഫോട്ടോ എടുക്കാൻ ആളില്ലെന്ന് പറഞ്ഞ് വിഷമിക്കണ്ട, അതിനാണ് സെൽഫി ആപ്പ് വന്നത്.

അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയാണ് ‘നാസ സെല്‍ഫീസ്’ എന്ന കിടിലൻ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ആപ്പ് ഉപയോഗിച്ച്‌ ഓറിയോണ്‍ നെബുലയില്‍ വെച്ചോ ക്ഷീരപഥത്തിന്റെ മധ്യത്തിലോ നിന്ന് സെല്‍ഫി എടുക്കാൻ സാധിക്കും. ഇതോടൊപ്പം ട്രാപ്പിസിറ്റ് 1 (TRAPPISIT-1 VR) എന്ന ആപ്പും നാസ പുറത്തിറക്കിയിട്ടുണ്ട്. വെര്‍ച്വല്‍ റിയാലിറ്റി ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ഈ ആപ്പിന്റെ സഹായത്തോടെത്തന്നെ ബഹിരാകാശം മുഴുവന്‍ സഞ്ചരിച്ചു വരാനും സാധ്യമാണ്.